SignIn
Kerala Kaumudi Online
Sunday, 28 June 2026 1.10 AM IST

നിവിന്റെ 50-ാം ചിത്രം; നിവിൻ പോളി-അൽഫോൻസ് പുത്രൻ ചിത്രം 'വിജയം'

nivin-alphonse

പ്രേമം കഴിഞ്ഞു 11 വർഷത്തെ ഇടവേളയ്ക്കുശേഷം നിവിൻ പോളിയും സംവിധായകൻ അൽഫോൻസ് പുത്രനും ഒരുമിക്കുന്ന ചിത്രത്തിന് വിജയം എന്നു പേരിട്ടു. നിവിൻപോളിയുടെ 50-ാം ചിത്രം ആണ്. ബൈക്ക് റേസറായി നിവിൻപോളി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും അൽഫോൻസ് പുത്രൻ ആണ്. പോളി ജൂനിയർ പിക്‌ചേഴ്സിന്റെയും സിനിപോളിക്സിന്റെയും ബാനറിൽ ടോൻസൺ ടോണി, സുനിൽ രാമാടി , നിവിൻപോളി എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രേമത്തിന് മുൻപ് നേരം എന്ന ചിത്രത്തിനുവേണ്ടിയാണ് നിവിനും അൽഫോൻസും ഒരുമിച്ചത്. പ്രേമത്തിനുശേഷം നിവിന്റെയും അൽഫോൻസ് പുത്രന്റെയും ഒത്തുചേരൽ ആരാധകർ ഉറ്റുനോക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, NIVIN PAULY, ALPHONSE PUTHREN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA