SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.13 PM IST

മ​ഴ​യി​ൽ​ 12​ ​മ​ണി​ക്കൂ​ർ​ ​സം​ഘ​ട്ടന ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​ചി​ര​ഞ്ജീ​വി

a

താ​ര​നി​ര​യി​ൽ​ ​ബാ​ബു​രാ​ജും

മ​ഴ​യി​ൽ​ 12​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​സം​ഘ​ട്ട​ന​ ​ചി​ത്രീ​ക​ര​ണ​വു​മാ​യി​ ​ശ്ര​ദ്ധ​ ​നേ​ടി​ ​മെ​ഗാ​സ്റ്റാ​ർ​ ​ചി​ര​ഞ്ജീ​വി​ .​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​സം​വി​ധാ​യ​ക​ൻ​ ​ബോ​ബി​ ​കൊ​ല്ലി​യു​മാ​യി​ ​വീ​ണ്ടും​ ​കൈ​കോ​ർ​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​മ​ഴ​യി​ൽ​ ​ഉ​ള്ള​ ​സം​ഘ​ട്ട​ന​ ​രം​ഗം​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ക്കി​യ​ത്.​ ​ശാ​രീ​രി​ക​മാ​യി​ ​ബു​ദ്ധി​ട്ട് ​നേ​രി​ട്ട​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ട്ടും,​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഊ​ർ​ജ്ജ​ത്തോ​ടും​ ​കൃ​ത്യ​ത​യോ​ടും​ ​കൂ​ടി​ ​ആ​ക്ഷ​ൻ​ ​സീ​നി​ൽ​ ​ചി​ര​ഞ്ജീ​വി​ ​പ​ങ്കെ​ടു​ത്തു.​ ​ആ​ദ്യ​ ​ടേ​ക്ക് ​മു​ത​ൽ​ ​അ​വ​സാ​ന​ത്തേ​ത് ​വ​രെ​ ​ഒ​രേ​ ​ആ​വേ​ശം​ ​നി​ല​നി​ർ​ത്തി​ ​ത​ന്റെ​ ​മു​ഴു​വ​ൻ​ ​പ​രി​ശ്ര​മ​വും​ ​ന​ൽ​ക​ണ​മെ​ന്ന് ​ചി​ര​ഞ്ജീ​വി​ക്കു​ ​നി​ർ​ബ​ന്ധം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​ആ​രാ​ധ​ക​രെ​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​തി​യേ​റ്റ​ർ​ ​അ​നു​ഭ​വം​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​താ​യി​രി​ക്കും​ ​ഈ​ ​സം​ഘ​ട്ട​ന​ ​രം​ഗം.​ ​മ​ല​യാ​ള​ ​താ​രം​ ​ബാ​ബു​രാ​ജും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ള​ ​താ​രം​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.കെ​വി​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട്ട് ​കെ.​ ​നാ​രാ​യ​ണ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​സം​രം​ഭം​ ​കൂ​ടി​യാ​ണ് .​ ​വാ​ൾ​ട്ട​ർ​ ​വീ​ര​യ്യ​യു​ടെ​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​ന് ​ശേ​ഷം​ ​ചി​ര​ഞ്ജീ​വി​യും​ ​ബോ​ബി​ ​കൊ​ല്ലി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്വി​ജ​യ് ​കാ​ർ​ത്തി​ക് ​ക​ണ്ണ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു,സം​ഗീ​തം​:​ ​ത​മ​ൻ​ ​എ​സ്,​ ​എ​ഡി​റ്റ​ർ​:​ ​ആ​ന്റ​ണി​ ​റൂ​ബ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​:​ ​അ​വി​നാ​ഷ് ​കൊ​ല്ല,​ ​പി.​ആ​ർ.​ ​ഒ​:​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY