SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.15 AM IST

സംവിധാനം അനിൽ രവിപുടി കൈകോർക്കാൻ മെഗാസ്റ്റാറും കിംഗും

a

തെലുങ്ക് സിനിമാലോകവും ആരാധകരും ഉറ്റുനോക്കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവും 'കിംഗ്" നാഗാർജുനയും ഒരുമിക്കുന്നത് കാണാൻ. തെലുങ്ക് സിനിമയിലെ രണ്ടു സൂപ്പർ താരങ്ങളെ ആദ്യമായി ഒരുമിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ അനിൽ രവിപുടി. അനിൽ രവിപുടി കൈമാറിയ തിരക്കഥയിൽ ഇരുവർക്കും സംതൃപ്‌തി ഉണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഭഗവന്ത് കേസരി, മനശങ്കരവരപ്രസാദ ഗാരു തുടങ്ങി നിരവധി മാസ് ആക്‌ഷൻ കോമഡി ചിത്രങ്ങളുടെ സംവിധായകനാണ് അനിൽരവിപുടി. മനശങ്കരവരപ്രസാഗ ഗാരു ചിരഞ്ജിവിയുടെ കരിയറിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ചിരഞ്ജീവിയും നാഗാർജുനയും ഒരുമിക്കുന്ന ചിത്രം സംഭവിച്ചാൽ ശ്രീവെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽരാജു ആയിരിക്കും നിർമ്മാണം. അതേസമയം വെങ്കടേഷ്,​ നന്ദമുരി കല്യാൺ റാം, കീർത്തി സുരേഷ്, കൃതിഷെട്ടി ,​ അഷിക രംഗനാഥ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വെങ്കടേഷിന്റെയും കല്യാൺ റാമിന്റെയും ആവേശകരമായ ഒത്തുചേരൽ, ഈ പ്രോജക്റ്റിന് കൂടുതൽ വലിപ്പം നൽകുന്നു.ജി.വി. പ്രകാശ്‌കുമാർ ആണ് സംഗീതം.സുരേഷ് പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അർച്ചന എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് സമീർ റെഡ്ഡി ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് കൃഷ്ണ, എഡിറ്റർ: തമ്മിരാജു, കലാസംവിധാനം: എ. എസ് പ്രകാശ് . ഷൈൻ സ്‌ക്രീൻസിന്റെ ബാനറിൽ സാഹു ഗാരപതി ആണ് നിർമ്മാണം. 2007 സംക്രാന്തി റിലീസായി എത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ സംക്രാന്തിക്കാണ് മനശങ്കര വരപ്രസാദ ഗാരു റിലീസ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA