SignIn
Kerala Kaumudi Online
Saturday, 12 September 2026 10.20 AM IST

കാർത്തിയുടെ നായികയായി തൃഷ

a

കാർത്തി നായകനായി മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി തൃഷ . പൊന്നിയിൻ സെൽവനുശേഷം കാർത്തിയും തൃഷയും ഒരുമിക്കുന്ന ചിത്രംആണ്. ജയം, എം, കുമരൻ സൺ ഒഫ് മഹാലക്ഷ്മി, തനി ഒരുവൻ, വേലൈക്കാരൻ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. തനി ഒരുവൻ, വേലൈക്കാരൻ എന്നീ ചിത്രങ്ങൾക്കുശേഷം സ്വന്തം രചനയിൽ മോഹൻരാജ ഒരുക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.നേരത്തേ നയൻതാരയെ നായികയായി പരിഗണിച്ചിരുന്നു.

അതേസമയം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിൽ സൽമാൻഖാന്റെ നായികയായി അഭിനയിക്കുകയാണ് നയൻസ്. നയൻതാരയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ആണിത്.

രാഹുൽദേവ് ആണ് പ്രതിനായകൻ. ശ്രീവെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് നിർമ്മാതാവ്.

തെലുങ്ക് സംവിധായകനായ വംശിയുടെയും നിർമ്മാതാവ് ദിൽ രാജുവിന്റെയും ബോളിവുഡ് അരങ്ങേറ്റം ആണിത്. മുംബയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സൽമാൻഖാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY