SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.15 AM IST

മാ​സാ​യി​ സൂ​രി​,​ മ​ണ്ടാ​ടി​ സെ​പ്തം​. 4​ന്

a

​വി​ത​ര​ണം​ ശ്രീ​ ഗോ​കു​ലം​ മൂ​വീ​സ്

സൂ​രി​ നാ​യ​ക​നാ​യി​ മ​തി​മാ​ര​ൻ​ പു​ക​ഴേ​ന്തി​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ മ​ണ്ടാ​ടി​ സെ​പ്തം​ബ​ർ​ 4​ന് റി​ലീ​സ് ചെ​യ്യും​. ശ്രീ​ ഗോ​കു​ലം​ മൂ​വീ​സ് ആ​ണ് കേ​ര​ള​ത്തി​ൽ​ വി​ത​ര​ണം​. ക​ട​ലോ​ര​ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ക​ഥ​ പ​റ​യു​ന്ന​ ആ​ക്ഷ​ൻ​-​ ഡ്രാ​മ​യാ​യി​ ആ​ണ് ഈ​ ചി​ത്രം​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ താ​രം​ മ​ഹി​മ​ ന​മ്പ്യാ​ർ​ ആ​ണ് നാ​യി​ക​. സൂ​രി​യെ​ ഏ​റെ​ മാ​സ് ആ​യി​ അ​വ​ത​രി​പ്പി​ക്കു​ന്ന​ ചി​ത്രം​ ത​മി​ഴ്നാ​ട് തീ​ര​പ്ര​ദേ​ശ​ത്തു​ ന​ട​ക്കു​ന്ന​ സ​വി​ശേ​ഷ​മാ​യ​ കാ​യി​ക​യി​ന​ത്തെ​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് . ഈ​ സെ​യി​ലിം​ഗ് ബോ​ട്ട് മ​ത്സ​ര​ത്തി​ലെ​,​ മ​ത്സ്യ​ബ​ന്ധ​ന​ സം​ഘ​ത്തി​ന്റെ​ നേ​താ​വി​ന്റെ​ പേ​രാ​ണ് മ​ണ്ടാ​ടി​.തെ​ലു​ങ്ക് താ​രം​ സു​ഹാ​സ് ആ​ണ് വി​ല്ല​ൻ​. സെ​ൽ​ഫി​ക്ക് ശേ​ഷം​ മ​തി​മാ​ര​ൻ​ പു​ക​ഴേ​ന്തി​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ ചി​ത്ര​ത്തി​ൽ​ സ​ത്യ​രാ​ജ് ,​ മി​ഥു​ൻ​ ജ​യ് ശ​ങ്ക​ർ​,​ ര​വീ​ന്ദ്ര​ വി​ജ​യ്,​ ബാ​ല​ ശ​ര​വ​ണ​ൻ​,​ സ്റ്റ​ൺ​ ശി​വ​,​ കൃ​തി​ക​ ബാ​ല​സു​ബ്ര​ഹ്മ​ണ്യം​ എ​ന്നി​വ​ർ​ നി​ർ​ണാ​യ​ക​ വേ​ഷ​ങ്ങ​ൾ​ അ​വ​ത​രി​പ്പി​ക്കു​ന്നു​.​
ആ​ർ​എ​സ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ബാ​ന​റി​ൽ​ എ​ൽ​. റെ​ഡ് കു​മാ​റാ​ണ് നി​ർ​മ്മാ​ണം​. ​
ജി​.വി​. പ്ര​കാ​ശ് സം​ഗീ​ത​വും​,​ എ​സ്.ആ​ർ​. ക​തി​ർ​ ഛാ​യാ​ഗ്ര​ഹ​ണ​വും​,​ പ്ര​ദീ​പ് ഇ​. രാ​ഘ​വ് എ​ഡി​റ്റിം​ഗും​ നി​ർ​വ​ഹി​ക്കു​ന്ന​ ചി​ത്രം​ ത​മി​ഴി​ലും​ തെ​ലു​ങ്കി​ലും​ ആ​യാ​ണ് റി​ലീ​സ് ചെ​യ്യു​ക​. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA