SignIn
Kerala Kaumudi Online
Monday, 28 September 2026 1.41 AM IST

ഡ്രാ​മ​ ​ത്രി​ല്ല​റു​മാ​യി​ ​റോ​ഷ​നും,​ ​രാ​ഹു​ലും

a

യു​വ​ ​താ​ര​ങ്ങ​ളാ​യ​ ​റോ​ഷ​ൻ​ ​ബ​ഷീ​ർ,​ ​രാ​ഹു​ൽ​ ​രാ​ജ​ഗോ​പാ​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ബി​ജോ​യ് ​പി.​ഐ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​ചെ​യ്യു​ന്ന​ ​ഡ്രാ​മ​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ ​ബി​ബി​ൻ​ ​ജോ​സ​ഫും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​വി​ൻ​സെ​ന്റ് ​ആ​ൻ​ഡ് ​ദി​ ​പോ​പ്പ്'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ബി​ജോ​യ് ​പി.​ഐ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി.​കെ.​ ​ബൈ​ജു,​ ​വ​രു​ൺ​ ​തി​ല​ക്,​ ​അ​ബി,​ ​നോ​ബി​ ​ത​രി​യ​ൻ,​ ​നി​ധി​ ​രാ​ജ​ൻ,​ ​രേ​വ​തി,​ ​ശ​ര​ണ്യ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​

രാ​ജ്കു​മാ​ർ​ ​ഭാ​സ്‌​ക​ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ര​ത്‌​ന​രാ​ജ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ആ​ണ് ​ചി​ത്ര​സം​യോ​ജ​നം.​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഗോ​പി​ ​സു​ന്ദ​ർ,​ ​ക​ല​:​ ​അ​ഖി​ലേ​ഷ് ​പൊ​ന്നെ​ടു​ത്തു​കു​ഴി,​ ​ച​മ​യം​:​ ​ബൈ​ജു​ ​ശ​ശി​ക​ല,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സു​ജി​ത്ത് ​മ​ട്ട​ന്നൂ​ർ,​ ​സം​ഗീ​തം​:​ ​സ​ഞ്ജീ​വ് ​കൃ​ഷ്ണ​ൻ,​ ​സൗ​ണ്ട് ​ഇ​ഫ​ക്ട്സ്:​ ​അ​രു​ൺ​ ​രാ​മ​വ​ർ​മ്മ.​ ​വാ​ണി​മ​ഹ​ൽ​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ​:​ ​പി.​ശി​വ​പ്ര​സാ​ദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, ROSHAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY