
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ ഒക്ടോബർ9ന് പ്രദർശനത്തിന്. ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്,കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി ആണ് മറ്റൊരു പ്രധാന താരം.
പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ,എം എം സേവ്യർ,രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനിജോൺ,സുനിത എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മായക്കാവ് ഗ്രാമവും ദുർഗ എന്ന പെൺകുട്ടിയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും ആണ് പ്രമേയം.
സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്. ആർട്ട് ഡയറക്ടർ-ഷിജു മാങ്കൂട്ടം, വിതരണം-സങ്കല്പ ഫ്രെയിംസ് റിലീസ്,പി .ആർ. ഒ എ .എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |