
സഞ്ജീവ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു കൊറിയൻ കൺഫ്യൂഷൻ’ പുരോഗമിക്കുന്നു. കൊറിയൻ താരം അമി ജങ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മേനക സുരേഷ് സിനിമയിൽ തിരിച്ചെത്തി. ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മേനക അവതരിപ്പിക്കുന്നത്.
ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അൽഫോൻസ് പുത്രൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന ചിത്രത്തിന്റെ അഡീഷണൽ തിരക്കഥയും സംഭാഷണവും പ്രതീഷ് ലാൽ ആണ്.
ആദിത്യ പിറ്റി, മനോജ് നരേന്ദർ മദ്നാനി, വിവേക് കൃഷ്ണാനി എന്നിവരാണ് നിർമ്മാതാക്കൾ. ദീപ്തി പിള്ള ശിവൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു സോണി ശശാങ്കൻ വിഷ്വൽ എഫക്റ്റ്സ് സൂപ്പർവൈസറായും എഡിറ്ററായും പ്രവർത്തിക്കുന്നു. ബിനോയ് ബെന്നി സൗണ്ട് ഡിസൈനും ഗുൽരാജ് സിംഗ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗാനരചന അനിൽ ലാൽ. പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തയ്ക്കൽ , കൊറിയൻ സംഭാഷണങ്ങൾ പൂർണ കൃഷ്ണൻ ഒരുക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ആണ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |