
പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ ഒക്ടോബർ 2ന് ഗുരുവായൂരിൽ ചിത്രീകരണം ആരംഭിക്കും.പൃഥ്വിരാജ് 10 ദിവസത്തെ ഡേറ്റാണ് നൽകിയിരിക്കുന്നത്. മഞ്ജു വാര്യർ 15 ദിവസത്തെയും .നാൽപ്പതു ദിവസത്തെ ചിത്രീകരണം ആണ് പ്ളാൻ ചെയ്യുന്നത്.
'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഏരെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ നൽകുന്നു. പൂർണമായും ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രം സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന മിസ്റ്ററി ത്രില്ലറാണ്. ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്നതാണ് മറ്റൊരു സവിശേഷത. ഇതാദ്യമായാണ് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാള ചിത്രം നിർമ്മിക്കുന്നത്.
കരൺ ജോഹർ അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം. അതേസമയം എഡിറ്റർ ഷമീർ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഒടിയനുശേഷം പൃഥ്വിരാജിനെ കാത്തരിക്കുന്നത്.ത്രില്ലർ ഇൻവെസ്റ്റിഗേറ്റീവ് ഗണത്തിൽപ്പെടുന്നതാണ്. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം. പി. ആർ. ഒ എ. എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |