SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.05 AM IST

കാ​ർ​ത്തി​കേ​യ​യു​ടെ​ ​കം​ ​ബാ​ക്, സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം

a

തെ​ലു​ങ്ക് ​യു​വ​താ​രം​ ​കാ​ർ​ത്തി​കേ​യ​ ​ഗു​മ്മ​കൊ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​കം​ ​ബാ​ക് ​എ​ന്നു​ ​പേ​രി​ട്ടു.​ ​ഹൈ​-​വോ​ൾ​ട്ടേ​ജ് ​ആ​ക്ഷ​ൻ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​കാ​ർ​ത്തി​കേ​യ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​യ​ക​നാ​കു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​തും​ ​കാ​ർ​ത്തി​കേ​യ​ ​ത​ന്നെ​യാ​ണ്.​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ക്സി​ങ് ​താ​ര​മാ​യാ​ണ് ​കാ​ർ​ത്തി​കേ​യ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​

റി​ങ്ങി​ൽ​ ​നി​ന്ന് ​മൂ​ന്ന് ​വ​ർ​ഷം​ ​മാ​റി​നി​ന്ന​ ​ശേ​ഷം​ ​തി​രി​ച്ചു​വ​ര​വി​ന് ​ശ്ര​മി​ക്കു​ന്ന​ ​ബോ​ക്സ​റു​ടെ​ ​ക​ഥ​യാ​ണ് ​പ്ര​മേ​യം.​ ​കാ​ർ​ത്തി​കേ​യ​യു​ടെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​ഗ്ലിം​പ്സ​സ് ​വീ​ഡി​യോ​ ​പു​റ​ത്തി​റ​ങ്ങി.​ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി​ ​വ​ലി​യ​ ​ശാ​രീ​രി​ക​ ​മാ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തി​യ​താ​യി​ ​വീ​ഡി​യോ​യി​ൽ​ ​കാ​ണാം.കാ​ർ​ത്തി​കേ​യ​ ​ക്രി​യേ​റ്റീ​വ് ​വ​ർ​ക്ക്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലോ​ഹി​ത​ ​റെ​ഡ്ഡി​യാ​ണ് ​നി​ർ​മ്മാ​ണം.​അ​ടു​ത്ത​ ​വ​‌​ർ​ഷം​ ​ചി​ത്രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​ജ​ഗ​ദീ​ഷ് ​ചീ​ക​ട്ടി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു. ​പി.​ആ​ർ..​ഒ​:​ ​പി.​ശി​വ​പ്ര​സാ​ദ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY