
രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം മഹാവീർ കർണ്ണയിൽ ഇതിഹാസ യോദ്ധാവായ കർണ്ണൻ ആയി വേഷമിടുന്നത് രാഘവ ലോറൻസ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാൻ ഒരുങ്ങുകയാണ് മഹാവീർ കർണ്ണ. ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
150 കോടി ബഡ്ജറ്റിൽ പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെ ആണ് നിർമ്മാണം.ബ്ലോക് ബസ്റ്ററായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രമേഷ് വർമ്മ .
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ആഗോള റിലീസായി അടുത്ത വർഷം എത്തും. വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് , എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പി.ആർ.ഒ : ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |