
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി...' വീഡിയോ ഗാനം പുറത്ത്. 'രണബാലി'യിലെ പ്രണയാർദ്ര ഗാനം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണബാലിയുടെയും ജയമ്മയുടെയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് അഞ്ച് ഭാഷകളിൽ ഗാനം പുറത്തിറങ്ങിയത്. തെലുങ്കിൽ 'ഏൻന്തയ്യ സാമി...' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ 'എന്തേ കണ്ണാലേ' എന്നാണ്.തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ ഗാനം ആലപിക്കുന്നത് ശ്വേത മോഹനാണ്.
ഹിന്ദി ഒഴികെ ഭാഷകളിൽ ശ്വേതയോടൊപ്പം കാർത്തികും ആലപിക്കുന്നു.മലയാളത്തിൽ സിജു തുറവൂരിന്റേതാണ് വരികൾ.അജയ്-അതുൽ ആണ് സംഗീതം.പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി രാഹുൽ സംക്രതൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് റിലീസ് ചെയ്യും.ഹോളിവുഡ് താരം അർണോൾഡ് വോസ്ലൂ ആണ് പ്രതിനായകൻ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാറും ഭൂഷൻ കുമാറും ടി സീരീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |