SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.05 AM IST

അ​നൂ​പ് ​സ​ത്യ​ൻ​ ​ചി​ത്രം കോ​മ​ഡി​ ​ആ​ക്‌​ഷ​ൻ മോ​ഹ​ൻ​ലാ​ൽ​​-​സം​ഗീ​ത്​ പ്ര​താ​പ് കോം​ബോ​ ​വീ​ണ്ടും

a

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സം​ഗീ​ത് ​പ്ര​താ​പ് .​ ​ഹൃ​ദ​യ​പൂ​ർ​വ്വ​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​സം​ഗീ​ത് ​പ്ര​താ​പും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ക​യാ​ണ്.​ ​ സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹ്യ​ദ​യ​പൂ​ർ​വ്വ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​സം​ഗീ​ത് ​പ്ര​താ​പി​ന്റെ​ ​കോ​മ​ഡി​ ​രം​ഗ​ങ്ങ​ൾ​ ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​ഇ​റ്റ്‌​സ് ​എ​ ​മെ​ഡി​ക്ക​ൽ​ ​മി​റ​ക്കി​ളി​നു​ ​ശേ​ഷം​ ​കൈ​ ​നി​റ​യെ​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​യാ​ത്ര​യി​ലാ​ണ് ​സം​ഗീ​ത് .​ ​


വി​വേ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് .​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​അ​ഭി​നേ​താ​വു​മാ​യ​ ​ഡി​യോ​യ് ​പൗ​ലോ​സ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സം​ഗീ​ത് ​പ്ര​താ​പും​ ​മ​മി​ത​ ​ബൈ​ജു​വും​ ​ആ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യും. ​അ​തേ​സ​മ​യം​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം​ ​മു​കേ​ഷ് ​ആ​ണ്.​ ​കോ​മ​ഡി​ ​ആ​ക്‌​ഷ​ൻ​ ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ന് ​ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​മാ​യി​രി​ക്കും​ ​പ്ര​മേ​യം​ ​എ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.ന​വം​ബ​ർ​ ​മ​ധ്യ​ത്തി​ൽ​ ​തൊ​ടു​പു​ഴ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.


ഷ​ഹ്നാ​ദ് ​ജ​ലാ​ൽ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്.​ ​ക​ലാ​സം​വി​ധാ​നം​ ​പ്ര​ശാ​ന്ത് ​മാ​ധ​വ്,​​​ ​കോ​സ്റ്റ്യൂം​ ​സു​ജി​ത്,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബി​ജു​ ​തോ​മ​സ്.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രും​ ​ബി​നു​ ​ജോ​ർ​ജ് ​അ​ല​ക്സാ​ണ്ട​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.ആ​റു​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​ആ​ണ് ​അ​നൂ​പ് ​സ​ത്യ​ൻ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ,​​​ ​സു​രേ​ഷ് ​ഗോ​പി,​​​ ​ശോ​ഭ​ന,​​​ ​ക​ല്യാ​ണി​ ​പ്ര​യ​ദ​ർ​ശ​ൻ​ ​എ​ന്നി​വ​രെ​ ​അ​ണി​നി​ര​ത്തി​ ​'​വ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട്"​ ​എ​ന്ന​ ​ചി​ത്രം​ 2020​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്താ​ണ് ​അ​നൂ​പ് ​സ​ത്യ​ന്റെ​ ​അ​ര​ങ്ങേ​റ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, MOHANLAL, LATESTNEWS, SANGEETH PRATHAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY