
തമിഴ് യുവ നായകന്മാരിൽ ശ്രദ്ധേയനായ കെൻ കരുണാസിന്റെ പുതിയ ചിത്രം ഒരുക്കുന്നത് സംവിധായകൻ ചെല്ല അയ്യാവു.
ഗാട്ട കുസ്തി, ഗാട്ട കുസ്തി 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചെല്ലാ അയ്യാവു. തിരക്കഥയുടെ എൺപതു ശതമാനം പൂർത്തിയായി. കഥ കേട്ട കരുണാസ് ഉടൻതന്നെ ഓകെ പറഞ്ഞുവത്രേ. മുഴുനീള കോമഡി എന്റർടെയ്നറാണ്. കെൻ കരുണാസ് നായകനായും ഒപ്പം സംവിധാന അരങ്ങേറ്റവും നടത്തിയ യൂത്തിന്റെ ഛായാഗ്രഹണംനിർവഹിച്ച വിക്കി ആണ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും.
അതേസമയം റൊമാന്റിക് കോമഡിയിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിൽ അവസാനിക്കുന്ന ക്ളീൻ ഫാമിലി എന്റർടെയ്നറായിരുന്നു യൂത്ത്. ആദ്യാവസാനം സെലിബ്രേഷൻ മൂഡിൽ കഥ പറയുന്ന ചിത്രം ക്ളൈമാക്സിൽ വൈകാരിക മുഹൂർത്തങ്ങളിലൂടെ കരുത്താർജ്ജിച്ചു. മലയാള താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, അനിഷ്ക അനിൽകുമാർ, മീനാക്ഷി ദിനേശ് എന്നിവരോടൊപ്പം ദേവദർശിനിയും പ്രിയാൻഷി യാദവും നളിനിയും പ്രധാന വേഷങ്ങളിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |