SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 PM IST

മുസ്‌തഫയുടെ സംവിധാനത്തിൽ മുറ 18ന്

ss

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ ഒക്ടോബർ 18 ന് തിയേറ്രറിൽ. സുരാജ് വെഞ്ഞാറമൂടും ഹ്രിദ്ധു ഹാറൂണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കരസ്ഥമാക്കിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലും ക്രാഷ് കോഴ്സ് വെബ്‌സീരിസിലും മികവാർന്ന പ്രകടനത്തിന് ശേഷമാണ് മലയാളി കൂടിയായ ഹൃദു മുറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ . രചന സുരേഷ് ബാബു .ഛായാഗ്രഹണം : ഫാസിൽ നാസർ,എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി. എച്ച്. ആർ പിക് ചേഴ്സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.പി .ആർ .ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY