നിതേഷ് തിവാരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'രാമയണ'യെക്കുറിച്ച് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പങ്കുവച്ച റിവ്യു ചർച്ചയാകുന്നു. നടി ശോഭനയുടെ പേര് എടുത്ത് വിമർശിച്ചാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ കൈകസിയായി അഭിനയിക്കുന്ന നല്ല അഭിനേത്രിയായ ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണെന്ന് അദ്ദേഹം കുറിച്ചു. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതെന്നും വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വാളെടുക്കുന്ന സീത
രാമായണത്തിന്റെ പുതിയ സിനിമ കണ്ടു.
സാങ്കേതിക വിദ്യയുടെ അയിരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്‌ക്രീനിൽ തന്നെ കാണണം.
കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല.
എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |