
നാഗ ചൈതന്യയെ നായകനാക്കി ചന്ദു മൊണ്ടേട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് . ബ്ലോക് ബസ്റ്രർ ചിത്രം പുഷ്പ 2 ഉൾപ്പെടെ പാൻ ഇന്ത്യൻ ചിത്രങ്ങൾ കേരളത്തിൽ ഇ ഫോർ എന്റർ|ടെയ്ൻമെന്റ് വിതരണം ചെയ്തിട്ടുണ്ട് . ഫെബ്രുവരി 7ന് റിലീസ് ചെയ്യും. സായ് പല്ലവിയാണ് നായിക. ആക്ഷൻ, പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്ന ചിത്രംഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്നു.
ലവ് സ്റ്റോറി എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലെ ഓൺ-സ്ക്രീൻ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകർഷിച്ച നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ,
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. പി.ആർ.ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |