SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.10 PM IST

രാത്രി ഹോട്ടൽ മുറിയിൽ തെലുങ്ക് നടൻ നരേഷും നടി പവിത്രയും, കൈയോടെ പിടികൂടി ഭാര്യ

naresh

നരേഷ് ഭാര്യ രമ്യ രഘുപതി

തെലുങ്ക് സിനിമയിൽനിന്ന് ഉയരുന്നത് നാണം കെട്ട കഥകൾ.നടൻ നരേഷിനെയും നടി പവിത്ര ലോകേഷിനെയും നരേഷിന്റെ ഭാര്യ രമ്യ രഘുപതി ഹോട്ടൽ മുറിയിൽനിന്ന് കൈയോടെ പിടികൂടിയതോടെയാണ് സംഭവവികാസങ്ങൾ തുടങ്ങുന്നത്.താനും പവിത്രയും സുഹൃത്തുക്കളാണെന്നാണ് നരേഷിന്റെ വാദം. ഇതേ വാദത്തിൽത്തന്നെയാണ് നടി പവിത്രയും.

എന്നാൽ സുഹൃത്തുക്കളാണെങ്കിൽ എന്തിന് ഒരു മുറിയിൽ രാത്രിയിൽ താമസിക്കണമെന്നാണ് രമ്യ രഘുപതി ചോദിക്കുന്നത്. നരേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും രമ്യ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.എന്റെ മകന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നു വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്ന് അകന്നുകഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന് രമ്യ പറഞ്ഞു. മൈസൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ചു താമസിച്ച പവിത്രയെയും നരേഷിനെയും രമ്യ കൈയോടെ പിടികൂടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

pavithra

പവിത്ര ലോകേഷ്

നരേഷിനുനേരെ ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന രമ്യയെ വീഡിയോയിൽ കാണാം.ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. ലിഫ്ടിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വീഡിയോയിലുള്ളത്. രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നുണ്ട്. ഇതിനിടെ നരേഷ് ലിഫ്ടിൽ നിന്ന് പിന്തിരിഞ്ഞ് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും കാണാം.നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് നരേഷ് വീഡിയോ പങ്കുവച്ചിരുന്നു. താൻ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടുത്തുന്ന ശ്രമങ്ങളാണിതെന്നാണ് നരേഷിന്റെ വാദം.എന്നാൽ നിയമപരമായി തങ്ങൾ ഇപ്പോഴു ദമ്പതികളാണെന്നാണ് രമ്യ അവകാശപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY