
ദുൽഖർ സൽമാൻ നായകനായി നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. പൂജ ഹെഗ്ഡെ ആണ് നായിക. ദുൽഖറും പൂജ ഹെഗ് ഡെയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ശേഷം ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാകും.ഡിക്യു41 എന്ന് താത്കാലികമായി പേരിട്ട ചിത്രം എസ് എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മിക്കുന്നത്.
എസ് എൽ വി സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രവും.ഡിക്യു 41 പ്രണയ കഥയാണ് പറയുന്നത് . അതേസമയം ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം', പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ജി വി പ്രകാശ് കുമാർ ആണ് രവി നെലകുടിറ്റി ചിത്രത്തിന് സംഗീതം .ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |