
16 വർഷത്തിനുശേഷം ഇന്ദ്രജിത്ത് ഹിന്ദിയിൽ
ബോബി ഡിയോൾ നായകനായി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബന്ദർ എന്ന ചിത്രത്തിന്റെ ട്രെയിലർ 2.5 മില്യൺ കാഴ്ചക്കാരുമായി കുതിക്കുന്നു. ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 16 വർഷങ്ങൾക്കുശേഷം ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബന്ദർ'. 2010ൽ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം ആണ് ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ബന്ദർ. ചിത്രം ജൂൺ 5ന് തിയേറ്ററുകളിൽ എത്തും. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് നിർമാണം. സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ സന്യ മൽഹോത്ര, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വാർത്തപ്രചരണം: പി. ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |