
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് പോസ്റ്റർ പുറത്ത്. നവംബർ 18 നാണ് നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ നെറ്റ് ഫ്ലിക്സ് സ്ട്രീം ചെയ്യുക. മക്കളായ ഉയിരും ഉലകും ഉൾപ്പെടുന്ന നയൻതാരയുടെ കുടുംബ ചിത്രമാണ് ട്രെയിലർ പോസ്റ്റർ.
2022 ജൂൺ 9 നാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് വിവാഹം ഡോക്യുമെന്ററിയാക്കിയത്. 1 മണിക്കൂർ 21 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം. ഡോക്യുമെന്ററിയുടെ റൈറ്റ്സായി നയൻതാരയ്ക്ക് 25 കോടി നെറ്റ്ഫ്ലിക്സ് നൽകി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിലാണ് വിഘ്നേശ് ശിവനും നയൻ താരയും പ്രണയത്തിലാകുന്നത്. ആറു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടായിരുന്നു വിവാഹവേദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |