SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 AM IST

സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും മക്കൾ ഓണത്തിന്

madhav

സുരേഷ് ഗോപിയുടെയും സംവിധായകൻ ഷാജി കൈലാസിന്റെയും മക്കൾ നായക അരങ്ങേറ്റം കുറിക്കുന്ന ചിത്രങ്ങൾ ഓണം റിലീസിന്. സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്റെയും രണ്ടാമത്തെ മകൻ മാധവ് സുരേഷ് നായകനാകുന്ന കുമ്മാട്ടിക്കളി, ഷാജി കൈലാസ് - ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാവുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് എന്നീ ചിത്രങ്ങൾ ഓണത്തിന് റിലീസ് ചെയ്യും.

മാധവ് സുരേഷ് ആദ്യമായി അഭിനയിക്കുന്ന കുമ്മാട്ടിക്കളി തമിഴ് സംവിധായകനായ വിൻസന്റ് സെൽവയാണ് സംവിധാനം. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് നിർമ്മാണം.

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ ചിത്രങ്ങൾക്കുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് നിർമ്മാണം. അബു സലിം സുകുമാരക്കുറുപ്പ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

.ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് സെപ്തംബർ 12നാണ് റിലീസ് .ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തിയ താക്കോൽ എന്ന ചിത്രത്തിലൂടെയാണ് റുഷിന്റെ സിനിമാ പ്രവേശം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY