SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

പൊൻമാനെ കാത്ത് നവവധുവായി ലിജോമോൾ

  • ponman

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ലിജോമോൾ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. ജി.ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി.ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: നിധിൻ രാജ് ആരോൾ, കലാസംവിധായകൻ: കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ്: സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എൽസൺ എൽദോസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. പിആർഒ എ എസ് ദിനേശ്, ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY