SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

4 കെയിൽ അറക്കൽ മാധവനുണ്ണി വരുന്നു

mammotty


അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി തർത്തഭിനയിച്ച വല്യേട്ടൻ ഫോർ കെ ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ പ്രദർശനത്തിന്. ഇരുപത്തിനാലു വർഷം മുൻപ് രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടൻ 2000 സെപ്തംബർ 10നാണ് റിലീസ് ചെയ്തത്. അക്കാലത്തെ ഏറ്രവും മികച്ച ആകർഷകമായ ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു വല്യേട്ടൻ. സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഫോർ കെ വിഷ്വൽ ട്രാൻസ്പർ യു. എസിലാണ് നടന്നത്. ഫോർ കെ ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ്.ശോഭന, സായ് കുമാർ, മനോജ്.കെ.ജയൻ എൻ.എഫ്. വർഗീസ്.കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - രവിവർമ്മൻ . ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി. സംഗീതം - രാജാമണി,
എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ.
അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം നൗ കമ്പനി. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY