SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

നിവേദയുടെ തടി ; അമ്മ വേഷത്തിന്റേത്

nivedhitha

ബാലതാരമായി സിനിമയിൽ എത്തി തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിൽക്കുന്ന നിവേദ തോമസിന്റെ പുതിയ ലുക്ക് ശ്രദ്ധ നേടുന്നു. തെലുങ്ക് ചിത്രം 35 ചിന്നകഥ കാടു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സാരിയിൽ അതിസുന്ദരിയായി നിവേദ പ്രത്യക്ഷപ്പെടുന്നു.

എന്നാൽ താരം തടിവച്ചല്ലോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ കമന്റ്.

ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകും താരം തടി വച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വിശ്വദേവ രചകോണയുടെ നായികയായുള്ള ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മ വേഷത്തിലാണ് നിവേദ. കഥാപാത്രത്തിനുവേണ്ടി തടിവച്ചു എന്നതാണ് യാഥാർത്ഥ്യം. ഗൗതമി, ഭാഗ്യരാജ്, കഷ്ണ തേജ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന സിനിമയിൽ നിവേദ ശക്തമായ വേഷമാണ് അവതരിപ്പിക്കുന്നത് . വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലേക്ക് പിന്നീട് ചുവടുമാറ്റിയ നിവേദ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ , ജയസൂര്യ എന്നിവരോടൊപ്പം അഭിനയിച്ച എന്താടാ സജീ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസായ മലയാള സിനിമ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY