SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

കിച്ച സുദീപും ബില്ല രംഗ ബാഷയും

sudheep



കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന 'ബില്ല രംഗ ബാഷ എന്ന ചിത്രത്തിന്റെ കൺസെപ്റ്റ് വീഡിയോ പുറത്ത്. എ. ഡി. 2209 കാലഘട്ടത്തിൽ, സ്റ്റാച്യു ഓഫ് ലിബർട്ടി, ഈഫൽ ടവർ, താജ്മഹൽ എന്നിവയെല്ലാം നശിപ്പിക്കപ്പെടുകയും ഒരു മനുഷ്യൻ എല്ലാം കീഴടക്കി എന്ന സൂചനയും നൽകുന്ന തരത്തിലുള്ള കൺസെപ്റ്റ് വീഡിയോയാണ് റിലീസ് ചെയ്തത്.വമ്പൻ ഹിറ്റായ ഹനുമാൻ എന്ന ചിത്രത്തിന് ശേഷം, പ്രൈംഷോ എന്റർടെയ്ൻമെന്റ് ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമ്മിക്കുന്നത്.
സംവിധായകൻ അനുപ് ഭണ്ഡാരി തന്നെയാണ് രചന. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിതെന്ന് കിച്ച സുദീപ് അവകാശപ്പെട്ടു. എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്ന ബില്ല രംഗ ബാഷ യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY