SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

തെലുങ്കിൽ സ്റ്റാറാകൻ സംയ്കുത സ്വയംഭൂ ഫസ്റ്റ് ലുക്ക്

samyuktha



തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന സ്വയംഭൂ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നായികയായി എത്തുന്ന സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ പുറത്ത്. സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.
പരിചയും വില്ലും അമ്പും കയ്യിലേന്തിയ ധീരയായ യോദ്ധാവായി ആണ് സംയുക്തയെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിക്കുന്നു. നിഖിൽ നായകനാവുന്ന ഇരുപതാമത്തെ ചിത്രമായ സ്വയംഭൂ, വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള വലിയ ക്യാൻവാസിൽ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് രചന .

സംയുക്തയും നഭാ നടേഷും.ആണ് നായികമാർ. നിഖിൽ ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, പ്രൊഡക്ഷൻ ഡിസൈനർ- എം. പ്രഭാകരൻ, സഹനിർമ്മാതാക്കൾ- വിജയ് കാമിസെട്ടി, ജി. ടി. ആനന്ദ്, പി.ആർ. ഒ - ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY