
തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ അവസാന ചിത്രത്തിന് നാളെ ചെന്നൈയിൽ പൂജയോടെ തുടക്കം കുറിക്കും. മറ്റന്നാൾ ചിത്രീകരണം ആരംഭിക്കും. ദളപതി 69 എന്ന് താത്കാലികമായി പേരിട്ട ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്നു. പൂജ ഹെഡ്ഗെ ആണ് നായിക. ബോളിവുഡ് താരം ബോബി ഡിയോൾ പ്രതിനായകനായി എത്തുന്നു. മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി നീണ്ട താരനിരയുണ്ട്.അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
കെ.വി. എൻ പ്രൊഡക്ഷൻസിന്റെ ബനറിൽ ജഗദീഷ് പളനി സ്വാമിയും ലോഹിത് എൻ.കെയും ചേർന്നാണ് നിർമ്മാണം.
അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ഇൗമാസം അവസാനം നടക്കുന്നതിനാൽ ആദ്യ ഷെഡ്യൂൾ രണ്ടാഴ്ചയേ ഉണ്ടാകൂ.
ഗാനചിത്രീകരണത്തിന് കൂറ്രൻ സെറ്റ് ഒരുങ്ങിയിട്ടുണ്ട്.
ആദ്യമായാണ് വിജയ്‌യും എച്ച്. വിനോദും ഒരുമിക്കുന്നത്.
നേർകൊണ്ടെ പാർവൈ, വലിമൈ, തുനിവ് എന്നീ അജിത്ത് ചിത്രങ്ങളുടെ സംവിധായകനാണ് എച്ച്. വിനോദ്. അതേസമയം ഗോട്ട് ആണ് വിജയ് നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക.ഗോട്ടിന്റെ ക്ഷീണം ദളപതി 69ൽ വിജയ് പരിഹരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒരു വർഷത്തെ കാത്തിരിപ്പുണ്ട് അടുത്ത വിജയ് ചിത്രത്തിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |