SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

'നാലാം വിവാഹവും മക്കളുടെ സമ്മതത്തിൽ' വനിത വിജയകുമാർ

vanitha

നാലാം വിവാഹത്തിന് ഒരുങ്ങുന്നത് മക്കളുടെ അനുവാദത്തോടെയെന്ന് നടി വനിത വിജയകുമാർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കഴിഞ്ഞദിവസമാണ് വിവാഹ കാര്യം നടി വെളിപ്പെടുത്തിയത്. നടനും കൊറിയോഗ്രാഫറുമായ റോബർട്ടുമായി ഒക്ടോബർ അഞ്ചിനാണ് വിവാഹം.

അഴകൻ സിനിമയിലൂടെ ബാലതാരമായി എത്തിയ റോബർട്ട് പിന്നീട് തമിഴിൽ അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി. 2000 ൽ നടൻ ആകാശയുമായാണ് വനിതയുടെ വിവാഹം. 2007 ൽ ഇൗ ബന്ധം വേർപ്പെടുത്തി. അതിൽ രണ്ടുകുട്ടികളുണ്ട്. അതേ വർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു.

ഇൗ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 -ൽ ഇവർ വിവാഹമോചിതരായി. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെൺമക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാർ മൂന്നാമതും വിവാഹിതയായത്.

മറ്റൊരു കു‌ടുംബം തകർത്തുകൊണ്ടാണ് വനിത മൂന്നാം വിവാഹം കഴിച്ചതെന്ന ആരോപണം ശക്തമായിരുന്നു. 2020 ജൂണിൽ പീറ്ററിനെ വിവാഹം ചെയ്ത വനിത അഞ്ചുമാസത്തിനുള്ളിൽ ഭർത്താവുമായി പിരിഞ്ഞെന്ന് പ്രഖ്യാപിച്ചു. ആദ്യത്തെ രണ്ട് വിവാഹങ്ങളിലായി മൂന്ന് കുട്ടികളുണ്ട്. അഭിനേതാക്കളായ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്

യുടെ നായികയായി ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY