SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

മ്ലേച്ഛൻ ആരംഭിച്ചു,​ ഗോകുലിന് നായിക ഗായത്രി സതീഷ്

gokul


ആടുജീവിതം സിനിമയിൽ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മ്ലേച്ചൻ കൊച്ചിയിൽ ആരംഭിച്ചു.
വിനോദ് രാമൻ നായർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഗായത്രി സതീഷ് ആണ് നായിക. ഗോളം സിനിമയിൽ നായികയായി തിളങ്ങിയ താരമാണ് ഗായത്രി.ഗുരു സോമസുന്ദരം ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ആശ ശരത്ത്, ശ്രുതി ജയൻ, ആദിൽ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസൽ. ശ്രീകാന്ത്,പൊന്നമ്മ ബാബു, ആമി എന്നിവരാണ് മറ്റ് താരങ്ങൾ.സംഭാഷണം - യതീഷ് ശിവനന്ദൻ.ഛായാഗ്രഹണം - പ്രദീപ് നായർ.ഗാനങ്ങൾ കൈതപ്രം. -സന്തോഷ് വർമ്മ. ശ്രീജിത്ത് കഞ്ചിരാ മുക്ക്.സംഗീതം - അഭിനയ് ബഹുരൂപി.പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ
പാലക്കാട്, ചെന്നൈ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.

സ്പുട്നിക് ഫിലിംസിന്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ|. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOKUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY