SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

മസിൽ ഗേളായി അനാർക്കലി മരിക്കാർ

anarkkali

അനാർക്കലി മരിക്കാറിന്റെ വർക്കൗട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജിമ്മിൽ പരിശീലനം നടത്തുന്ന അനാർക്കലിയെ ചിത്രങ്ങളിൽ കാണാം. ജിം ട്രെയിനർക്കൊപ്പമാണ് പരിശീലനം.

സ്ട്രോങ്ങ് നോട്ട് സ്കിന്നി എന്നാണ് ഹാഷ് ടാഗ്. സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്നാണ് ആരാധകരുടെ സംശയം. 2016 ൽ ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അനാർക്കലി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മന്ദാകിനി, ഗഗനചാരി എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായി. ത്രയം ആണ് അനാർക്കലിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ധ്യാൻ ശ്രീനിവാസനും സണ്ണി വയ്നും ആദ്യമായി ഒരുമിക്കുന്ന ത്രയം സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്നു. ഒക്ടോബർ 25ന് റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANARKKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY