
വിക്രം നായകനായ തങ്കലാലനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വെട്ടുവം എന്ന ചിത്രത്തിൽ അട്ടകത്തി ദിനേശ് നായകൻ. ഗ്യാങ്‌സ്റ്റാർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യ വില്ലൻ വേഷത്തിൽ എത്തുന്നു. അശോക് സെൽവൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയേക്കും. ലബർ പന്ത് എന്ന ചിത്രം അട്ടകത്തി ദിനേശന് ഏറെ പ്രശസ്തി നേടി കൊടുത്തു. പാ രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച് അരങ്ങേറ്റം കുറിച്ച അട്ടകത്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി താരമാണ് ദിനേ ശ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചത്രം കബാലിയിലും അഭിനയിച്ചു. പാ രഞ്ജിത്തിന്റെ ശ്രദ്ധേയ ചിത്രമായ സർപട്ടൈ പരമ്പരയിൽ പ്രധാന വേഷത്തിൽ ആര്യ എത്തിയിരുന്നു. ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.
അതേസമയം പാ രഞ്ജിത്തും വിക്രവും ആദ്യമായ ഒരുമിച്ച തങ്കലാൻ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |