
ചെമ്പൻ വിനോദ് സംവിധായകനാവുന്നു. സജിൻ ഗോപ് ആണ് നായകൻ. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന് സമിർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ തിളങ്ങുന്ന ചെമ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ചെമ്പന്റേതാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരം വൈകാതെ പ്രഖ്യാപിക്കും. ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനം കാഴ്ച വച്ച താരമാണ് സജിൻ ഗോപു. നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ സിനിമയിൽ പ്രതിനായകനായും നവാഗതനായ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജന്റെ നായകനായും അഭിനയിച്ച സജിൻ ഗോപുവിനെ കാത്തു നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസാണ് ചെമ്പന്റെ രചനയിൽ എത്തിയ ആ്യദ്യ ചിത്രം. ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്കും രചന നിർവഹിച്ചു. അതേസമയം സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവിൻ കൂട് ഷാപ്പ് ക്രിസ്‌മസിന് തിയേറ്ററിൽ എത്തും.ഡാർക്ക് ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രം അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൻവർ റഷീദാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |