SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

സ്‌തുതി പാട്ടും ഹൻസികയുടെ ലുക്കും

hansika

അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്‌വില്ല സിനിമയിലെ ഹിറ്റ് ഗാനം 'സ്തുതി"ക്ക് ചുവടുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ ഹൻസിക കൃഷ്ണ. സിനിമയിൽ ജ്യോതിർമയിയുടെ അതേ ലുക്കിലാണ് ഹൻസിക ചുവടുവയ്ക്കുന്നത്. ഹൻസിക പങ്കുവച്ച റീൽ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഹൻസിക പങ്കുവയ്ക്കുന്ന റീൽ വീഡിയോകളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടാറുണ്ട്.

ബോഗയ്‌ൻവില്ലയുടെ ടെയിൽ എൻഡിലാണ് സ്‌തുതി പാട്ട്. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും സുഷിൻ ശ്യാമുമാണ് ഗാനരംഗത്ത്. ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിലുണ്ട്. വിനായക് ശശികുമാറാണ് ഗാനരചന. സുഷിൻ ശ്യാം ഈണം നൽകി മേരി ആൻ അലക്‌സാണ്ടറാണ് ആലാപനം. സുഷിൻശ്യാമും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. അതേസമയം കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒരുമിച്ച ബോഗയ്‌ൻവില്ല മികച്ച വിജയം നേടുകയാണ്. ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, സ്രിന്ധ, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അമൽ നീരദും ലാജോ ജോസും ചേർന്നാണ് തിരക്കഥ. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അമൽ നീരദ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജ്യോതിർമയിയും ഉദയ പിക്‌ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANSIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY