SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

അൽത്താഫിനും ജോമോനും നായിക അനാർക്കലി മരിക്കാർ

anarkkali


അൽത്താഫ് സലിം, ജോമോൻ ജ്യോതിർ എന്നിവരെ നായകന്മാരാക്കി നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനാർക്കലി മരിക്കാർ നായിക. മന്ദാകിനി എന്ന ചിത്രത്തിനുശേഷം അൽത്താഫ് സലിമും അനാർക്കലിയും നായകനും നായികയുമാകുന്ന ചിത്രമാണ്. ഗുരുവായൂരമ്പലനടയിൽ ,വാഴ എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരമാണ് ജോമോൻ ജ്യോതിർ. ചിത്രത്തിന്റെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു. കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം

എലമെന്റ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് നിർമ്മാണം.പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ച് സിനിമ പഠിക്കാൻ അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് .അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. കഥ ഷിഹാബ് കരുനാഗപ്പള്ളി. ഷിഹാബും സർജി വിജയനും സംവിധായകൻ സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും .ഛായാഗ്രഹണം: നിഖിൽ എസ്. പ്രവീൺ, എഡിറ്റർ: മഹേഷ് ഭുവനേന്ദ്, സംഗീതം: മണികണ്ഠൻ അയ്യപ്പൻ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി ഗോപിനാഥ്, ആ‍ർട്ട്: മധുരാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ,പ്രൊഡക്ഷൻ കൺട്രോളർ: രാഹുൽ രാജാജി,
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രീകരണം. പി.ആർ. ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY