SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഏപ്രിൽ 25ന്

vishnu



വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ ഏപ്രിൽ 25 ന് ആഗോള റിലീസായി എത്തും.മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു എന്നീ സൂപ്പർതാരങ്ങൾ അതിഥി വേഷത്തിൽ എത്തുന്നു .കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ, ബ്രഹ്മാനന്ദം, മധു, ദേവരാജ്, അർപ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്കരൻ, മുകേഷ് ഋഷി എന്നിവരാണ് മറ്റ് താരങ്ങൾ.കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം.
ഛായാഗ്രഹണം- ഷെൽഡൺ ചാവു, സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ- ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആർ വിജയകുമാർ, ആക്ഷൻ- കെച്ച കേമ്പഖടെ, പി.ആർ. ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY