
സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജയോടെ തുടക്കം. തൃഷയാണ് നായിക. എൽ.കെ.ജി, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങൾ നടൻ കൂടിയായ ആർ.ജെ. ബാലാജി സംവിധാനം ചെയ്തിട്ടുണ്ട്. മൗനം പേസിയതേ, ആറു, ആയുധം എഴുത്ത്, മന്മഥൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സൂര്യയും തൃഷയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മാണം. ജോക്കർ, അരുവി, തീരൻ അധികാരം, കൈതി, സുൽത്താൻ, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ളോക് ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ഡ്രീം വാരിയർ പിക്ചേഴ്സ്. സൂര്യ 45 എന്നാണ് താത്കാലികമായി ഇട്ട പേര്. ഏ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. അടുത്ത വർഷം മദ്ധ്യത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
അതേസമയം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ ബോക്സ് ഓഫീസിൽ കനത്ത നഷ്ടമാണ് വരുത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 130 കോടി മാത്രമാണ് നേടാനായത്. ഇതോടെ ഏറ്റവും വലിയ നഷ്ടം നേരിട്ട സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനത്താണ് കങ്കുവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |