SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

ജാഫർ ഇടുക്കിയുടെ ആമോസ് അലക്സാണ്ടർ

jaffar-idukki

ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ. പുതുമുഖം താരയാണ് നായിക. ഡയാന ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരാണ് മറ്റ് താരങ്ങൾ. പൂർണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു.
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിന് സംവിധായകൻ അജയ് ഷാജിയും പ്രശാന്ത് വിശ്വനാഥനും ചേർന്ന് രചന നിർവഹിക്കുന്നു.ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ,
എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്', പി.ആർ. ഒ വാഴൂർ ജോസ്.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY