
ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ ട്രെന്റിംഗിൽ. ടീസറിൽ ഹൈലൈറ്റ് ചെയ്ത അതിശയിപ്പിക്കുന്ന രംഗങ്ങൾ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു കാര്യം ഉറപ്പിക്കാം, പുതുവർഷത്തിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന കിടിലൻ എന്റർടെയ്നറായിരിക്കും വീര ധീര ശൂരൻ. ബിഗ് ബഡ്ജറ്റിൽ എസ്.യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും മികച്ച പ്രകടനം നടത്തുന്നു. ഛായാഗ്രഹണം തേനി ഈശ്വർ. സംഗീതം ജി. വി പ്രകാശ് കുമാറും. ജി കെ പ്രസന്ന എഡിറ്റിംഗും സി എസ് ബാലചന്ദർ കലാസംവിധാനവും നിർവഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമ്മാണവും ബ്ലോക് ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് നിർമ്മാണം . പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |