SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

മോളിവുഡിലെ ബ്രഹ്മാണ്ഡം ഷാർജയിൽ

mammotty

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഷാർജയിൽ ആരംഭിച്ചു. പത്തു ദിവസം ഷാർജയിൽ ചിത്രീകരണമുണ്ട്. രണ്ടു ദിവസം ദുബായിലെ ചിത്രീകരണത്തിനുശേഷമാണ് ഷാർജയിൽ എത്തിയത്. ശ്രീലങ്കയിൽ ആണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഷാർജ ഷെഡ്യൂളിൽ മമ്മൂട്ടിയും ചാക്കോച്ചനും ഫഹദ് ഫാസിലും പങ്കെടുക്കുന്നുണ്ട്. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മലയാളത്തിലെ ഏറ്രവും ചെലവേറിയ സിനിമയായാണ് ഒരുങ്ങുന്നത്.

​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക. ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​
ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​സി.​ആ​ർ.​സ​ലിം,​സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രുംരാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി.​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്.
പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​:​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​മേ​ക്ക​പ്പ്:​ര​ഞ്ജി​ത് ​അ​മ്പാ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ണ്‍​ട്രോ​ള​ർ​ ​:​ഡി​ക്‌​സ​ൺ​ ​പൊ​ടു​ത്താ​സ്,​ ​ല​ണ്ട​ൻ,​ ​അ​ബു​ദാ​ബി,​ ​അ​സ​ർ​ബെ​യ്ജാ​ൻ,​ ​താ​യ്‌​ല​ൻ​ഡ്,​ ​വി​ശാ​ഖ​പ​ട്ട​ണം,​ ​ഹൈ​ദ്രാ​ബാ​ദ്,​ ​ഡ​ൽ​ഹി,​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളിലും ചിത്രീകരണമുണ്ട്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY