
മലയാളത്തിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. ചെന്നൈയിൽ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ദൂരദർശനിൽ വാർത്താവതരാകയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്‌ണു വിജയ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
ചിത്രത്തിലെ പാട്ടുകൾ എല്ലാം സൂപ്പർഹിറ്റുകളായിരുന്നു. അമ്പിളിയിലൊ 'എന്റെ നെഞ്ചാകെ നീയല്ലേ' എന്ന ഗാനവും സൂപ്പർഹിറ്റായി. നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ, പ്രേമലു എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പ്രാവിൻകൂട് ഷാപ്പ് ആണ് വിഷ്‌ണുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |