
ഭഭബ സിനിമയിൽ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തിറക്കി. തമിഴ്നാട് രജിസ്ട്രേഷൻ ജിപ്സിയുടെ മുന്നിലിരിക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
മോഹൻലാൽ അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നു. ബിഗ് ബഡ്ജറ്റിൽ മാസ് കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ബിജുപപ്പൻ, ജി. സുരേഷ് കുമാർ, നോബി, റിയാസ് ഖാൻ, ശരണ്യ പൊൻവർണൻ, നൂറിൻ ഷെറീഫ് എന്നിവരുടെ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും കൊമേഡിയൻ റെഡ്ഡിംഗ് കിങ് സ്‌ലിയും താരനിരയിലുണ്ട്. താര ദമ്പതിമാരായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ.
ഛായാഗ്രഹണം അരുൺ മോഹൻ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |