SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

സ്വപ്നം തൊട്ട് എസ്തർ

esther

യുകെയിലെ പ്രശസ്തമായ ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ വിദ്യാർത്ഥിയാകാൻ എസ്തർ അനിൽ.ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ ഡവലപ്മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ് എസ്തർ.

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് എസ്തർ സ്വപ്നനേട്ടം പങ്കുവച്ചത്.

സമൂഹമാധ്യമത്തിൽ വന്ന് എല്ലാം തുറന്നുപറയുന്ന ആളല്ല ഞാൻ. എന്റെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു.

സോഷ്യൽ മീഡിയയിലെ ചുരുക്കം ചിലരോട് ഞാൻ ഒരിക്കലും കാര്യമായി ഇടപഴകിയിട്ടില്ല. എനിക്ക് നിങ്ങളെ ആരാധകരെന്ന് വിളിക്കാനാകുമോ എന്ന് പോലും അറിയില്ല. എന്നാൽ നിങ്ങളിൽ ചിലർ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും എനിക്ക് ആശംസ നേരുകയും ചെയ്തിട്ടുണ്ടെന്ന് എന്റെ ഹൃദയത്തിൽ എനിക്ക് അറിയാം. ആ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാൻ കഴിയും.എസ്തർ കുറിച്ചു. മമിത ബൈജു, ദേവിക സഞ്ജയ്, ഗൗരി കിഷൻ, നന്ദന വർമ്മ തുടങ്ങിയ താരങ്ങൾ എസ്തറിന് ആശംസ നേർന്നു.ഡിപോ

ൾ പബ്ളിക് സ്കൂൾ കല്പറ്റയിൽനിന്ന് ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് വരെ എന്നായിരുന്നു എസ്തറിന്റെ അമ്മ മഞ്ജുവിന്റെ കമന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESTHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY