SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

'ആന്റണിയുമായി പന്ത്രണ്ടാം ക്ളാസ് മുതൽ ഡേറ്രിംഗ് ' കീർത്തി സുരേഷ്

keerthisuresh

പ്രണയകഥഇതാദ്യമായി തുറന്നു പറഞ്ഞു നടി കീർത്തി സുരേഷ്. ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണ്. ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്തതാണ് ഞങ്ങൾ പരിചയപ്പെട്ടത്. ചാറ്റിംഗിനുശേഷം 2009 ഡിസംബർ രണ്ടിന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ നേരിട്ട് കണ്ടത്. ഒരുമാസത്തിനുശേഷം ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആവർഷം ന്യൂ ഇയറിന് അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ യെസും പറഞ്ഞു. 2010 ൽ ആയിരുന്നു അത് .ഞാൻ 12-ാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത്. ആന്റണിക്ക് ഏഴ് വയസ് കൂടുതലാണ്.

കുറച്ചുകാലം ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. ആ സമയത്ത് ആന്റണി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് മടങ്ങിവന്ന് സ്വന്തമായി ബിസിനസ് തുടങ്ങി. കോവിഡ് സയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. എന്റെ ഇഷ്ടത്തിന് അച്ഛനും അമ്മയും ഒപ്പം നിന്നു. ഡേറ്റിംഗ് തുടങ്ങി പതിമൂന്നു വർഷങ്ങൾക്കുശേഷമാണ് ആദ്യമായി ഒരു കപ്പിൾ ട്രിപ്പ് പോയത്. പരിചയപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് ആന്റണി എന്നെ പ്രപ്പോസ് ചെയ്തത്. ഞങ്ങൾ പ്രണയത്തിലാണെന്ന് വർഷങ്ങളോളം മറച്ചുവച്ചു. അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിമായിരുന്നു. സിനിമ രംഗത്ത് വിജയ്, സാമന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്‌ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു."" കീർത്തി സുരേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY