
ഗ്ളാമർ ചിത്രവുമായി വന്നു പുതുവത്സര ദിനാശംസ നേർന്ന് തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ്. ഭീഷ്മപർവം സിനിമയിൽ മമ്മൂട്ടിയുടെ മൈക്കിളിനോട് മനസിൽ പ്രണയം സൂക്ഷിക്കുന്ന ആലീസ് എന്ന കഥാപാത്രമായി എത്തിയ അനസൂയ മലയാളത്തിനും ഏറെ പരിചിതയാണ്.
''എനിക്കറിയാം കഴിഞ്ഞവർഷം ഞങ്ങളിൽ പലർക്കും വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞാൻ പറയുമ്പോൾ വിശ്വസിക്കൂ. ഓരോ സൂര്യാസ്തമയവും പുനസ്ഥാപിക്കാനുള്ള അവസരമാണ്. ഓരോ സൂര്യോദയവും പുതിയ കണ്ണുകളോടെ ആരംഭിക്കുന്നു. അതിനാൽ പുനസജ്ജമാക്കാനുള്ള 365 അവസരങ്ങൾ ഇതാ."" അനസൂയ സമൂഹ മാധ്യമത്തിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങളിൽ അനസൂയ പങ്കുവയ്ക്കുന്ന ഗ്ളാമർ ചിത്രങ്ങൾ വൈറലാകാറുണ്ട്. നാല്പതുകളിലേക്ക് കടക്കുന്ന അനസൂയയെ കണ്ടാൽ പ്രായം തോന്നില്ലെന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്. ഷൂട്ടിംഗ് ഇല്ലെങ്കിൽ എല്ലാദിവസവും ജിം പരിശീലനം നിർബന്ധമാണ്. സാക്ഷി
ടിവിയിൽ അവതാരകയായാണ് അനസൂയയുടെ കലാജീവിതം തുടങ്ങുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അനസൂയ വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. ക്ഷണം, രംഗസ്ഥന, പുഷ്പ ഉൾപ്പെടെ ഇരുപതോടെ തെലുങ്ക് സിനിമകളിലും ചില കന്നട സിനിമകളിലും അഭിനയിച്ചു. പുഷ്പ 2 ആണ് അനസൂയയുടെ പുതിയ റിലീസ് ദാക്ഷായണി എന്ന നെഗറ്റീവ് റോളിലാണ് അനസൂയ എത്തിയത്. മലയാളത്തിൽ അനസൂയ അഭിനയിച്ച ഏക ചിത്രമാണ് ഭീഷ്മപർവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |