
നസ്ളൻ, ഗണപതി, ലുക് മാൻ , സന്ദീപ് പ്രദീപ എന്നീ തകർപ്പൻ താരനിരയുമായി ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ ചിത്രമാണ്. അനഘ രവി , ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് രതീഷ് രവി സംഭാഷണം എഴുതുന്നു.ഛായാഗ്രഹണം: ജിംഷി ഖാലിദ്,ചിത്രസംയോജനം: നിഷാദ് യൂസഫ്,ഗാനങ്ങൾ : മുഹ്സിൻ പരാരി, സംഗീതംവിഷ്ണു വിജയ്,
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം. പിആർഒ : വൈശാഖ് സി വടക്കേവീട് , ജിനു അനിൽകുമാർ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |