
മഞ്ഞ പട്ടുപാവാടയും ബ്ളൗസുമണിഞ്ഞ് ചേച്ചിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നിത്യ ദാസ്. ഒരു മൂത്ത ജ്യേഷ്ഠത്തി അമ്മയെ പോലെയാണെന്നും നമ്മെ നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പം ഉണ്ടാകുമെന്നും ചിത്രത്തിനൊപ്പം നിത്യ കുറിച്ചു. എന്താണ് നിത്യ ദാസിന് പ്രായം തോന്നാത്തതെന്ന് ആരാധകർ പറയാറുണ്ട്. നിത്യയും മകൾ നൈനയും ഒരുമിച്ചുള്ള റീലുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. റീലുകളിലും മകളേക്കാൾ ചെറുപ്പം നിത്യയ്ക്ക് തോന്നാറുണ്ട്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നിത്യയെ പ്രേക്ഷകർ ഇപ്പോഴും മറന്നിട്ടില്ല. പഞ്ചാബിയായ അരവിന്ദ് സിംഗ് ജംവാൾ ആണ് ഭർത്താവ്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടവേളയിലാണെങ്കിലും മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |