
കുഞ്ചാക്കോ ബോബൻ നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ ജോസ് നായിക. ഇതാദ്യമായാണ് ചാക്കോച്ചനും ലിജോമോളും ഒരുമിക്കുന്നത്. ബോബി -സഞ്ജയ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ആരംഭിക്കും. ചാക്കോച്ചൻ നായകനാകുന്ന ചിത്രം ഇടവേളയ്ക്കുശേഷമാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 ന് ഉണ്ടാകും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 36-ാമത്തെ ചിത്രമാണ്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗരുഡൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരുൺ വർമ്മ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം ഇടവേളക്കുശേഷം തിരുവനന്തപുരം സിനിമ ചിത്രീകരണത്തിന് ലൊക്കേഷനാകുകയാണ്. സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെചിത്രീകരണം പുരോഗമിക്കുകയാണ്. പത്തു ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് പ്ലാൻ ചെയ്യുന്നത്. തുടർന്ന് പാലയിലേക്ക് ഷിഫ്ട് ചെയ്യും. അനശ്വര രാജൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ രചനയും സംവിധാനവും നിർവഹിക്കുന്ന വ്യസന സമേതം ബന്ധുമിത്രാദികൾ കഴിഞ്ഞ ദിവസം ആണ് പൂർത്തിയായത്. മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രവും പൂർത്തിയായി. തിരുവനന്തപുരം നഗര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, മണിക്കുട്ടൻ, നോബി, സ്ഫടികം ജോർജ്, കുടശനാട് കനകം തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മോഹൻലാൽ- പൃഥ്വിഥ് രാജ് ചിത്രം എമ്പുരാന് ഏതാനും ദിവസം തിരുവനന്തപുരത്ത് ചീത്രീകരണം ഉണ്ടായിരുന്നു. കഥ ഇന്നുവരെ, മുറ എന്നിവയാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ച അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |