SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

രണ്ടു ലുക്കിൽ ധനുഷ് , ഇഡ്ജലി കടൈ പോസ്റ്റർ

dhanush

ധനുഷ് നായകനും സംവിധായകനുമായി എത്തുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വെള്ള മുണ്ടും ഷർട്ടും ധരിച്ച് ഇരുകൈയിലും സാധനങ്ങളുമായി നിൽക്കുന്ന ധനുഷാണ് ഒരു പോസ്റ്ററിൽ.

ധനുഷ് ചെറുപ്പ ലുക്കിൽ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നു. ഇതിൽ രാജ്‌കിരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും കാണാം. നേരത്തേ പുറത്തുവന്ന മറ്റൊരു പോസ്റ്ററിൽ ഓലമേഞ്ഞ കടയിലേക്ക് തിരിഞ്ഞുനടക്കുന്ന ധനുഷിന്റെ ചിത്രമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ 10ന് റിലീസ് ചെയ്യും. ധനുഷിന്റെ കരിയറിലെ 52-ാമത് ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ്. തിരുച്ചിത്രമ്പലത്തിനുശേഷം ധനുഷും നിത്യമേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഡൗൺ പിക്‌ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനും ധനുഷും ചേർന്നാണ് ഇഡ്‌ലി കടൈ നിർമ്മിക്കുന്നത്. ഡൗൺ പിക്‌ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭത്തിന് ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം.

ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നിലാവ്‌ക്ക് എൻ മേൽ എന്നടി കോപം

ഉടൻ റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY