
വരുൺ ധവാൻ നായകനായി കാലീസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ബേബിജോൺ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. 160 കോടി ബഡ്ജറ്റിൽ നിർമ്മിച്ച് ക്രിസ്മസ് റിലീസായി എത്തിയ ബേബിജോൺ റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 47 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസിൽ നേടാനായത്. കീർത്തിസുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം ആണ് ബേബിജോൺ. 35 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയത്. 160 കോടി ബഡ്ജറ്റിൽ എത്തിയ ചിത്രം രാജ്യവ്യാപകമായി 4300 സ്ക്രീനുകളിൽ റിലീസ് ചെയ്തിരുന്നു. എട്ടുദിവസം പിന്നിടുമ്പോൾ 1800 സ്ക്രീനുകളിലേക്ക് ചുരുങ്ങി. നിലവിലെ കണക്കനുസരിച്ച് ചിത്രത്തിന് 60 കോടി കടക്കാനാകില്ലെന്നാണ് വിലയിരുത്തൽ. വിജയ് നായകനായി അറ്റ്ലി സംവിധാനം ചെയ്ത ബ്ളോക് ബസ്റ്റർ ചിത്രം 'തെരി"യുടെ റീമേക്ക് ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |